കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. 'ജർമ്മൻ ടെക് പാത്ത്വേ' എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. ......
മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും , കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിൻ്റെ പിതാവും,
കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്, 80) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും.
ഭാര്യ : പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം.
മറ്റു മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി),
ഷാജി മാത്യു (ഷാര്‍ജ),
മരുമക്കള്‍:
ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട,
ജിനു ഐസക് തേരടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ),
സ്മിത കെ. ......
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർക്കും രജിത പുളിയ്ക്കലിനും മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വൻഹിറ്റായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തെച്ചൊല്ലി ആരംഭിച്ച നിയമനടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ഗാനവുമായി ബന്ധപ്പെട്ട് ഇനി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, നിലവിൽ എടുത്ത കേസുകളിൽ തുടർനടപടികൾ ഒഴിവാക്കണമെന്നും സർക്കാർ തീരുമാനിച്ചു. ......
അമേരിക്കയെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്ത്. 68 പുതിയ ഫോട്ടോകൾ കൂടി അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. ......
.
എറണാകുളം റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യൻ കോലഞ്ചേരി കാട്ടുമറ്റത്തിൽ ഡോ.കെ.സി. ജോയ് (75) ആണ് മരിച്ചത്.......
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്താൻ കോടതിയുടെ അനുമതി. കൊല്ലം വിജിലൻസ് കോടതിയാണ് ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയത്. ......
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ കോച്ച് എന്ന് വിളിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ലോകകപ്പ് ജേതാവും ഇതിഹാസ താരവുമായ കപിൽ ദേവ്. ഗംഭീറിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് കപിൽ ദേവും വിമർശനവുമായി രംഗത്തെത്തിയത്. ......
ബംഗളുരുവിൽ അപ്പാർട്ടുമെന്റുകൾ വ്യാപകമായിട്ട് ഒന്നര ദശകക്കാലമേ ആയിട്ടുള്ളു. കഴിഞ്ഞ നാലഞ്ചു വർഷമായി അപ്പാർട്ടുമെന്റുകളുടെ ചാകരയാണ്.......
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ ഏഴാം ദിനത്തിൽ 'മലയാള സിനിമയുടെ നവ ഭാവുകത്വം' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
ഈ വർഷത്തെ മേളയിൽ ശ്രദ്ധ നേടിയ മലയാളി സംവിധായകരായ ഉണ്ണികൃഷ്ണൻ ആവള, രാജേഷ് മാധവൻ, സഞ്ജു സുരേന്ദ്രൻ, ജിയോ ബേബി, ഷെറി ഗോവിന്ദൻ, നിപിൻ നാരായണൻ, ഗ്രിറ്റോ വിൻസെൻ്റ്, ശ്രീജിത്ത് എസ് കുമാർ എന്നിവർ പങ്കെടുത്തു.
സമകാലിക മലയാള സിനിമയുടെ വളർച്ചയെക്കുറിച്ച് സഞ്ജു സുരേന്ദ്രൻ സംസാരിച്ചു. കാൻ, ഷാങ്ഹായ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങിയ മലയാള ചിത്രങ്ങൾ ലോകത്തിൻ്റെ ശ്രദ്ധ മലയാള സിനിമയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾ പൊളിച്ച്, ഭാഷാ-സംസ്കാരിക തടസങ്ങൾ മറികടന്ന്, ലോകസിനിമയിൽ തന്നെ മികച്ച സ്ഥാനം നേടാൻ മലയാള സിനിമക്ക് സാധിച്ചതായി 'കാത്തിരിപ്പ്' സിനിമയുടെ സംവിധായകൻ നിപിൻ നാരായൺ ചൂണ്ടിക്കാട്ടി.
ഒരു ചിത്രം നിർമിക്കുമ്പോൾ ആർട്ട്/ കൊമേഴ്സ്യൽ എന്ന് വേർതിരിച്ച് കാണുന്നില്ലെന്നും സിനിമ പ്രേക്ഷകരിലേക്ക് വ്യക്തമായി എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ’ശേഷിപ്പി’ൻ്റെ സംവിധായകൻ ഗ്രിറ്റോ വിൻസെന്റ് പറഞ്ഞു. ......